Podcast charts
Published by Shalom Television
ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം . ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം. Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry , revealed by Jesus for this generation through Fr. Daniel Poovannathil , is now available on the Shalom Podcast from 31 July to 8 September . With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist , this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു. This 40-day Eucharistic Deliverance Ministry , conducted in four spiritual phases , offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance , strengthening faith , deepening our relationship with God and with one another , and complete surrender through the anointing of the Holy Spirit . Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence.
On the charts
Every published chart this podcast appears in, in the snapshot behind this page. Each one links to the chart it came off.
From the feed
The latest episodes published to this podcast’s own RSS feed. Titles and descriptions are the publisher’s.
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. സഭയുടെ ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭാപിതാക്കന്മാരുടെയും വിശുദ്ധരുടെ വചനങ്ങളിലൂടെ ദിവ്യകാരുണ്യത്തിന്റെ മഹത്വവും പ്രാധാന്യവും അച്ചൻ പങ്കുവെക്കുന്നു. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമ്മുടെ ആത്മാവിനും ശരീരത്തിനും ലഭിക്കുന്ന ശക്തിയും, പൈശാചിക ശക്തികൾക്കെതിരായ പോരാട്ടത്തിൽ ദിവ്യകാരുണ്യം നൽകുന്ന ആത്മീയ കരുത്തും ഈ സന്ദേശത്തിലൂടെ കൂടുതൽ മനസ്സിലാക്കാം. പ്രാർത്ഥനയുടെ ഈ ഔദ്യോഗിക കാലഘട്ടം അവസാനിക്കുമ്പോൾ, ശരീരം, പണം, അഹങ്കാരം എന്നിവയിലൂടെ വരുന്ന പ്രലോഭനങ്ങളെ തിരിച്ചറിഞ്ഞ് കൂടുതൽ ജാഗ്രതയോടെ വിശ്വാസത്തിൽ നിലനിൽക്കാം. നമ്മുടെ പൂർവികർ വഴി കുടുംബങ്ങളിൽ വന്നുപോയിട്ടുള്ള പാപങ്ങൾക്കു മാപ്പു ചോദിക്കാം. അതോടൊപ്പം പരിശുദ്ധ കുർബാനക്കെതിരെ വന്ന അവഹേളനങ്ങൾക്കും കാണിച്ച അനാദരവിനും ദൈവ സന്നിധിയിൽ മാപ്പു ചോദിക്കാം. ഇന്ന് എവിടെ ആയിരുന്നാലും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കർത്താവിന്റെ സന്നിധിയിൽ ഇരുന്ന് നമ്മുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കാം. Ep-41- Day-40 - 8-9-26- Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. 4th Cup - ദിവ്യകാരുണ്യവുമായി ബന്ധപ്പെടുത്തി നാലാമത്തെ പാനപാത്രം എന്ന ആശയം പങ്കുവെയ്ക്കുന്നു. യഹൂദ മതം പെസഹാ ആചരിക്കുമ്പോൾ 4 പാനപാത്രങ്ങൾ ഉൾക്കൊള്ളുന്ന ക്രമമാണ് ഉണ്ടായിരുന്നത്. ഓരോ ക്രമവും അവസാനിക്കുന്നത് ഓരോ കപ്പ് വീഞ്ഞ് കുടിച്ചുകൊണ്ടായിരുന്നു. ഈശോ പെസഹാവ്യാഴാഴ്ച്ച മാളികമുറിയിലർപ്പിച്ച പെസഹാ ആചരണം, ബോധപൂർവം പൂർത്തിയാക്കാതെ, ദുഃഖ വെള്ളിയാഴ്ച്ച 3 മണിക്ക് കുരിശു മരണത്തിലാണ് യേശു അത് പൂർത്തിയാക്കിയത്. ഇത് രണ്ടും 2 സംഭവങ്ങളല്ല, ഒരു യാഥാർഥ്യത്തിന്റെ രണ്ടു വശങ്ങളാണ്, എന്ന ബോധ്യമാണ് 4th കപ്പ് എന്ന ആശയത്തിൽ പങ്കുവെക്കുന്നത്. കുരിശു മരണത്തിലൂടെ കിട്ടിയ അനുഗ്രഹമെല്ലാം ഇന്ന് കിട്ടുന്ന ഇടമാണ്, പരിശുദ്ധ കുർബാനയർപ്പണ സമയം. നമ്മുടെ എല്ലാ നിയോഗങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. ഇത് സമാഹരണ പ്രാർത്ഥനയുടെ സമയമാണ്. ദൈവസന്നിധിയിൽ കൂടുതൽ സമയം ചെലവഴിച്ചു ,ദൈവസാന്നിദ്ധ്യ സ്മരണയിലായിരിക്കുവാൻ ശ്രമിക്കുക. ചെയ്യേണ്ട കാര്യം: ഇതുവരെ പ്രാർത്ഥിച്ച കാര്യങ്ങളോടൊപ്പം വിട്ടുപോയ പ്രാർത്ഥനാ വിഷയങ്ങളും ആഗ്രഹങ്ങളും മധ്യസ്ഥപ്രാർത്ഥനകളും എഴുതിവെച്ച് കർത്താവിന്റെ സന്നിധിയിൽ കൂടുതൽ സമയം പ്രാർത്ഥിക്കുക. Ep-40- Day-39 - 7-9-26- Ente Ormmakkay | Day 39 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ചെയ്യേണ്ട കാര്യം: നമ്മുടെ എല്ലാ പ്രാർത്ഥനകളും ,ഇതുവരെ പ്രാർത്ഥിക്കാൻ വിട്ടുപോയതുമായ എല്ലാ നിയോഗങ്ങളും, പ്രാർത്ഥനാവിഷയങ്ങളും, ആഗ്രഹങ്ങളും, മധ്യസ്ഥപ്രാർത്ഥനകളും ഒക്കെ കർത്താവിന്റെ മുൻപിൽ എഴുതിവെച്ചു പ്രാർത്ഥിക്കാം. ഈ അവസാന ദിവസങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനയിൽ ചിലവഴിക്കാം. ഇത് സമാഹരണ പ്രാർത്ഥനയുടെ സമയമാണ്. Ep-39- Day-38 - 6-9-26- Ente Ormmakkay | Day 38 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. പരിശുദ്ധ കുർബാനയുടെ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ചിന്തിക്കുന്നത്. ഒരു ബെനെഡിക്ടൻ സന്യാസിക്ക് യേശു നല്‍കിയെന്നവകാശപ്പെടുന്ന വെളിപ്പെടുത്തലുകളുടെ സമാഹാരമാണ്- ഇൻ സിനു ജെസു - എന്ന ഗ്രന്ഥം. ആരാധന ഏതു പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. എന്നാൽ യേശു വിശുദ്ധ കുർബാനയായി, നമ്മോടുള്ള സ്നേഹത്തെപ്രതി കാത്തിരിക്കുമ്പോൾ, പല സക്രാരികളിലും ഈശോ വിസ്മരിക്കപ്പെടുന്നു. മനുഷ്യർ ഈശോയുടെ സ്നേഹത്തെ വിലമതിക്കുന്നില്ല. ഓരോ ആരാധനയും പാപ പരിഹാരമാണ് നൽകുന്നത്. നിത്യതയിലെത്തുമ്പോഴാണ് നീ ആരാധിച്ച നിമിഷങ്ങളുടെ വില നിനക്കറിയൂ. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ദൈവഭയം - തിന്മകളിലേക്കു പോകുന്നതിന് കാരണം ദൈവഭയമില്ലാത്തതു കൊണ്ടാണ്. ഒഴിവാക്കേണ്ട പാപം: ലാഘവബുദ്ധി ഒഴിവാക്കുക. [Carelessness]- എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല എന്നുള്ള Casual feeling മാറ്റുക. ഇന്നത്തെ പ്രാർത്ഥന: കർത്താവേ, എനിക്ക് ദൈവഭയം തരണമേ; എന്റെ ലാഘവബുദ്ധി എടുത്തുമാറ്റണമേ. ഇന്നത്തെ ടാസ്ക്: ഇന്ന് അല്പസമയം കണ്ടെത്തി മുറിയിൽ ശാന്തമായി ഇരുന്നോ അല്ലെങ്കിൽ ദിവ്യകാരുണ്യ ചാപ്പലിൽ പോയോ യേശുവിനെ ആരാധിക്കുക. Ep-38- Day-37 - 5-9-26- Ente Ormmakkay | Day 37 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. =കത്തോലിക്കാ തിരുസഭ ദിവ്യകാരുണ്യത്തെ കുറിച്ച്, നടത്തിയിട്ടുള്ള പ്രധാനപ്പെട്ട പ്രബോധനങ്ങൾ, പ്രമാണരേഖകൾ, മാർപാപ്പാമാരുടെ പ്രബോധനങ്ങൾ, ഡോക്യൂമെന്റസ്, ഇവയിൽ സഭ എന്താണ് വിശുദ്ധ കുർബാനയെക്കുറിച്ചു പഠിപ്പിക്കുന്നത്, ദിവ്യകാരുണ്യം ദൈവം സഭയ്ക്ക് നൽകിയ അമൂല്യ സ്വത്താണ്. 2000 വർഷങ്ങളിൽ സഭ നൽകിയ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നും ദിവ്യകാരുണ്യം നിലനിൽക്കുന്നു. ദിവ്യകാരുണ്യം -കൂദാശ,ബലിയിലും ഈശോയുടെ യഥാർത്ഥ സാന്നിധ്യവും, ദൈവത്തിനർപ്പിക്കുന്ന കൃതജ്ഞതയും സ്തുതിയുമാണ്. വിശുദ്ധ പൗലോസിന്റെ ഇടവകപ്പള്ളി അന്ത്യോക്യയിലെ സഭയാണ്. മിഷൻ യാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇടവകയിലായിരുന്നു. ഇതുപോലെ ഇടവകയാണ് നമ്മുടെ വേര്. അത് മറക്കരുത്. ഒറ്റപ്പെട്ടും ഭിന്നിച്ചും നിൽക്കുന്നതിനും പകരം, ഇടവകയെ, സ്നേഹിക്കുക. ഈശോയെ സ്നേഹിക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ ഇന്നത്തെ ടാസ്ക്: സ്വന്തം ഇടവകയെയും സഭയെയും സ്നേഹിക്കുക (സഭയെ സ്നേഹിക്കുന്നത് ഈശോയെ സ്നേഹിക്കുന്നതിന് തുല്യമാണ്).നിങ്ങളുടെ ഇടവകയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യം ചെയ്യുക. ഇടവകയ്ക്ക് വേണ്ടി ചെയ്യാവുന്ന നന്മപ്രവൃത്തികൾ ചെയ്യുക. ഉദാഹരണത്തിന് , ദേവാലയവും മുറ്റവും അടിച്ചു വാരുക, ടോയ്ലറ്റ് ക്ലീൻ ചെയ്യാം, ചെടികൾ പിടിപ്പിക്കാം, കാർപെറ്റ് മോശമായെങ്കിൽ പുതിയത് മേടിച്ചുകൊടുക്കാം, ഇടവകയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്ത്, ഇടവകയെ സ്നേഹിക്കാൻ എല്ലാവർക്കും പരിശ്രമിക്കാം. ഇന്നത്തെ പ്രാർത്ഥന: ഈശോയെ, നിന്റെ ശരീരമായ സഭയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണേ, പരിശീലിപ്പിക്കണമേ. സഭയ്ക്ക് ഹാനികരമായതൊന്നും ചെയ്യാതെ, സഭയെ സംരക്ഷിക്കാനുള്ള കൃപ, സഭയിലെ എല്ലാ അംഗങ്ങൾക്കും നൽകി, സഭയിലെ എല്ലാ ശുശ്രൂഷകളെയും അനുഗ്രഹിക്കേണമേ. Ep-37- Day-36 - 4-9-26- Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയനുഭവത്തെ ഒരു വിവാഹ വിരുന്ന് എന്ന വിധത്തിലാണ് ബൈബിൾ പലപ്പോഴും ഉപമിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥം ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടികളുടെ ചരിത്രമാണ്. മനുഷ്യർ തമ്മിൽ ഉപദ്രവിക്കാതിരിക്കാൻ, ഗവണ്മെന്റോ ആരും നയിക്കാനില്ലാത്ത കാലത്തു ഉണ്ടാക്കിയ കരാർ ആണ് ഉടമ്പടി. ഉടമ്പടി വെച്ചാൽ അവർ പിന്നെ കുടുംബമായി മാറുന്നു. ദൈവം ഇസ്രായേലുമായി ഉടമ്പടി സ്ഥാപിച്ചു എന്ന് പറയുമ്പോൾ ദൈവം ഇസ്രായേലിനെ കുടുംബമായി സ്വീകരിച്ചു എന്നാണർത്ഥം. പ്രവാചകന്മാർ പറയുന്നു, ദൈവം മണവാളനും, ഇസ്രായേൽ മണവാട്ടിയുമാണ്. പുതിയ നിയമത്തിൽ മർക്കോസിന്റെ സുവിശേഷം 2:19-20- യേശു തന്നെത്തന്നെ മണവാളനായി പറയുന്നു. മണവാളൻ കൂടെയുള്ളപ്പോൾ മണവറ തോഴർക്കു ഉപവസിക്കുവാൻ സാധിക്കുമോ?. മണവാളനായ ക്രിസ്തു, മണവാട്ടിയായ തന്റെ സഭയ്ക്ക്, തന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിച്ച ആത്മബലിയുടെ, ആത്മസമർപ്പണത്തിന്റെ ക്ലൈമാക്സ് ആണ്, കാൽവരിയിലെ കുരിശിൽ ലോകം കണ്ടത്. ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ബന്ധം ഭാര്യാഭർത്താക്കൻമ്മാർക്കിടയിലെ ബന്ധമാണ്. മനസ്സുകൊണ്ടും, ആത്മാവ് കൊണ്ടും , ശരീരം കൊണ്ടും ജീവിതം കൊടുക്കുകയാണവിടെ. യേശുവിനു നമ്മോട് ആഴമായ ബന്ധം ഉള്ളതുകൊണ്ടാണ്, തന്റെ ശരീരം നമുക്കായി പങ്കുവെച്ചത്. വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ഈ വിവാഹബന്ധത്തിന്റെ അടയാളമായാണ്. ക്രിസ്തുവുമായി നമ്മൾ ഒരു മണവാളൻ മണവാട്ടി ബന്ധത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ് യേശുവിന്റ ശരീരം നമ്മൾ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ, ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്ന നമുക്ക്, ഒരു മണവാട്ടിക്ക് മണവാളനോടുള്ള ആഴമായ സ്നേഹം യേശുവിനോട് ഉണ്ടാകേണ്ടതുണ്ട്. ഈശോയെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുത്. കുർബാന സ്വീകരിക്കുമ്പോൾ ഈശോയോടു എത്രമാത്രം സ്നേഹമുണ്ട് എന്ന ഒരു ആത്മശോധന വേണം, എത്രമാത്രം സമയം ഈശോയ്ക്കായി മാറ്റിവെച്ചിട്ടുണ്ട് എന്ന് ചിന്തിക്കുക. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു ക്വാളിറ്റി ടൈം ഈശോയ്ക്ക് കൊടുക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: നമ്മുടെ കുടുംബത്തിലുള്ളവർക്ക്, നാം സംലഭ്യരാകുക. Availability (ലഭ്യത) - പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സമയം കണ്ടെത്തുകയും അവരോടൊപ്പം ചിലവഴിക്കുകയും ചെയ്യുക. തിരക്ക് മൂലം പ്രിയപ്പെട്ടവർക്ക് പലപ്പോഴും നമ്മെ കിട്ടുന്നില്ല എന്ന സങ്കടം മാറ്റുവാൻ ശ്രമിച്ചു അവരോടൊപ്പം സമയം ചെലവഴിക്കുക. ഒഴിവാക്കേണ്ട പാപം: മറ്റുള്ളവരുമായി ഇടപഴകാതെ അവർക്കിടയിൽ അതിരുകൾ (Borders / Barriers) സൃഷ്ടിക്കുന്നത് ഒഴിവാക്കുക. സംസാരിക്കാതിരിക്കുക, ഹൃദയത്തിന്റെ വാതിലുകൾ പലർക്കു മുൻപിലും അടച്ചിടുന്ന രീതികൾ മാറ്റുക. ബന്ധങ്ങളിൽ അതിരുകൾ സൃഷ്ടിക്കുന്ന പ്രവണതകൾ ഒഴിവാക്കുക. ഇന്നത്തെ പ്രാർത്ഥന: ഈശോയേ, നീ എനിക്ക് തന്നവരെ അവസാനത്തെ നിമിഷം വരെ സ്നേഹിക്കാൻ എനിക്ക് കൃപ തരണമേ. ഇന്നത്തെ ടാസ്ക്: പ്രിയപ്പെട്ടവരുമായി (നമ്മളോട് ഏറ്റവും അടുത്തുനിൽക്കുന്ന ആളുകളുമായി) കുറച്ചു ക്വാളിറ്റി ടൈം [Quality time] ചിലവഴിക്കുക. Ep-36- Day-35 - 3-9-26- Ente Ormmakkay | Day 35 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയിലൂടെ നമ്മളെങ്ങനെയാണ് രക്ഷയുടെ പൂർണ്ണ അനുഭവത്തിലേക്ക് എത്തിച്ചേരുന്നത് എന്നാണ് ഇന്ന് ചിന്തിക്കുന്നത്. വിശുദ്ധ കുർബാനയിലൂടെ, അപ്പവും വീഞ്ഞുമായി മാറിയ, തന്റെ ശരീരവും രക്തവും തന്ന്, നിങ്ങൾ ഇനി ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞു യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി രക്ഷ പ്രാപിക്കാൻ വേണ്ടി ദിവ്യകാരുണ്യം നമുക്ക് തന്നു. ഈ ദിവ്യകാരുണ്യം ഒരുക്കത്തോടും, വിശുദ്ധിയോടും, അനുതാപത്തോടും, പശ്ചാത്താപത്തോടും കൂടി സ്വീകരിക്കുമ്പോൾ നമ്മൾ രക്ഷിക്കപ്പെടുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുക എന്നാൽ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടുകൾ, മനോഭാവം, ചിന്തകൾ, ജീവിതരീതി, പെരുമാറ്റശൈലി ,എല്ലാം ഭക്ഷിക്കുക എന്നതാണ്. ക്രിസ്തു എങ്ങനെ ജീവിച്ചോ, അങ്ങനെ ആയിത്തീരാനുള്ള പരിശ്രമമാണ്, ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നടക്കുന്നത്. യേശുക്രിസ്തുവിനോട് ഐക്യപ്പെടുന്നവർക്ക് നിത്യതയിൽ എത്തിച്ചേരാൻ തടസ്സമായ ശിക്ഷവിധികൾ ഇല്ലാതാകുന്നത്, കുർബാനയിൽ യേശുവിന്റെ ശരീരവും രക്തവുമായി ഐക്യപ്പെട്ട് രക്ഷ പ്രാപിക്കുമ്പോഴാണ്. രക്ഷയുടെ കൂദാശയാണ് വിശുദ്ധ കുർബാന. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ക്രിസ്തു എന്ന രക്ഷയുടെ വഴി നമുക്കറിയാവുന്ന എല്ലാ ആളുകളോടും പങ്കുവെക്കുക, എന്നതാണ് ജീവിതത്തിൽ അഭ്യസിക്കേണ്ട പുണ്യം. സുവിശേഷവേല ചെയ്യാൻ, ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കാൻ, പകർന്നു കൊടുക്കാൻ നമുക്കുത്തരവാദിത്വം ഉണ്ട്. അത് ധൈര്യപൂർവ്വം ചെയ്യാനുള്ള കൃപ കിട്ടുന്നതിനായി പ്രാർത്ഥിക്കുക. ഒഴിവാക്കേണ്ട പാപം: ക്രിസ്തുവിൻ്റെ സ്നേഹവും സുവിശേഷവും മറ്റുള്ളവരുമായി പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന് ചിന്തിക്കുന്നത് ഒഴിവാക്കേണ്ട തിന്മയാണ് (പാപമാണ്). ക്രിസ്തുവിനെ പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന ചിന്ത മാറ്റുക. ഇന്നത്തെ പ്രാർത്ഥന: കർത്താവെ, സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും, പ്രതികൂലമാണെങ്കിലും, അങ്ങയെ പങ്കുവെക്കാനുള്ള കൃപ എനിക്കു തരണമേ എന്ന് പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: ഇന്ന്, ഒരാളോടെങ്കിലും നിങ്ങളനുഭവിച്ച ക്രിസ്തുവിനെക്കുറിച്ചു പങ്കുവെക്കുക എന്നതാണ് ഇന്നത്തെ പ്രധാന ടാസ്ക്. Ep-35- Day-34 - 2-9-26- Ente Ormmakkay | Day 34 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ കുർബാനയെക്കുറിച്ചു വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറഞ്ഞ വചനഭാഗങ്ങളാണ് ഇന്നത്തെ ചിന്താവിഷയം. അപ്പസ്തോല പ്രവർത്തനങ്ങൾ 20:7-ൽ കുർബാനയർപ്പിക്കുന്ന പൗലോസ് ശ്ലീഹായുടെ പ്രസംഗമധ്യേ, നിദ്രാധീനനായി മൂന്നാം നിലയിൽ നിന്ന് താഴെ വീണു മരിച്ച എവുത്തിക്കോസിനെ ഉയർപ്പിക്കുന്നു. കുർബാനയ്ക്കിടയിൽ മരിച്ച മനുഷ്യന് ജീവൻ കിട്ടുന്നു. പല തരത്തിൽ മരിച്ചതു പോലെ ജീവിക്കുന്ന മനുഷ്യരാണ് ദേവാലയത്തിൽ എത്തുന്നത്. അവരെ അവരവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് വീണ്ടെടുക്കാനുള്ള സമയമാണ് വിശുദ്ധ കുർബാന, അവരെ ഉയർപ്പിക്കുന്ന ഇടമാണ് ദിവ്യകാരുണ്യം. 1 കോറിന്തോസ് 5 ലും, 1 കോറിന്തോസ് 10-ലും -വിശുദ്ധ കുർബാനയ്ക്കു വരുന്നവർ അസൻമ്മാർഗ്ഗികൾ ആണെങ്കിൽ അവരെ കൂട്ടത്തിൽ നിന്നും നീക്കിക്കളയണമെന്നും, വിഗ്രഹാരാധകരും, വ്യഭിചാരികളും, പിറുപിറുക്കുന്നവരും, പരാതി പറയുന്നവരും ആകരുതെന്നും, പഠിപ്പിക്കുന്നു. കാരണം, നാം ആശീര്‍വ്വദിക്കുന്ന അ നുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ, നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ, അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്. ഒരേ സമയം കര്‍ത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്റെ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല എന്ന് വചനം പഠിപ്പിക്കുന്നു. ക്രിസ്തുവിൽ ഒരു ശരീരമായ നമ്മൾ, നമ്മുടെയിടയിൽ പല തരത്തിൽ വേദനയനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനും, സഹായിക്കാനും, അവരെ മുഖ്യ ധാരയിലേക്കുയർത്തി സമൂഹത്തിൽ അന്തസ്സുള്ളവരായി ജീവിക്കാൻ പ്രാപ്തരാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. വീടില്ലാത്തവർ, ചികിൽസിക്കാൻ പണമില്ലാത്തവർ, ഭക്ഷണമില്ലാത്തവർ, ആത്മീയമായി തകർന്നവർ, അങ്ങനെയുള്ളവരെ കരുണയോടെ കണ്ട് അവരെ സഹായിക്കാൻ, പ്രാർത്ഥിക്കാനൊക്കെയുള്ള ഉത്തരവാദിത്വം മറക്കുന്നത്, ദിവ്യകാരുണ്യത്തിനെതിരായുള്ള അരൂപിയിലേക്കു കടന്നുവരാൻ കാരണമാകുന്നതിനാൽ ഈ മേഖലകൾ ശ്രദ്ധിക്കണം. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ നമ്മുടെ ഇടയിൽ വേദന അനുഭവിക്കുന്നവർക്കും, വീടില്ലാത്തവർക്കും, ചികിത്സിക്കാൻ വഴിയില്ലാത്തവർക്കും, ഭക്ഷണമില്ലാത്തവർക്കും, ആത്മീയമായി തകർന്നു കിടക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുക. ഇത്തരക്കാരെ കരുണയോടെ കാണുകയും, അവരെ സഹായിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അന്തസ്സോടെ ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. Ep-34- Day-33 - 1-9-26- Ente Ormmakkay | Day 33 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഈശോ പെസഹാ ആചരിക്കുകയും, വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വിശുദ്ധ മത്തായി 26:17-30, വിശുദ്ധ മർക്കോസ് 24:15 മുതലുള്ള വാക്യങ്ങൾ. സജ്ജീകൃതമായ ഒരു വലിയമാളികമുകളിലാണ് ഈശോയും ശിഷ്യൻമ്മാരും പെസഹാ ആചരിച്ചത്. അതായതു വിശുദ്ധ കുർബാന നടക്കുന്ന സ്ഥലങ്ങൾ മനോഹരമായിരിക്കണം. ആഡംബരം ഒഴിവാക്കുന്നതോടൊപ്പം, ലുബ്ധ്തും അനാദരവും പാടില്ല. ദിവ്യകാരുണ്യം സ്ഥാപിക്കപ്പെട്ടത് ഈശോ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ്. ചതിക്കപ്പെട്ട ഒരാൾ വല്ലാതെ മുറിവേറ്റ ഒരാളാണ്. അത്രയും വലിയ വേദനയിൽ നിന്നാണ് ക്രിസ്തു വിശുദ്ധ കുർബാന എന്ന സമ്മാനം ലോകത്തിനു നൽകുന്നത്. മുറിവേൽക്കുമ്പോൾ, ചതിക്കപ്പെടുമ്പോൾ, തന്റെ ഏറ്റവും നല്ലത് അവൻ വെച്ച് വിളമ്പുകയാണ്. നമ്മൾ ദിവ്യകാരുണ്യമായി മാറാനുള്ള ക്ഷണമാണ് ഈശോ നമുക്ക് തരുന്നത്. യേശു അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്ക്കു കൊടുത്തു. നമ്മൾ വിശുദ്ധ കുർബാനയായി മാറണമെങ്കിൽ, നമ്മുടെ ജീവിതവും എടുക്കണം, കൃതജ്ഞതാസ്തോത്രം ചെയ്ത് വാങ്ങണം, കാരണം ഒന്നും എന്റെ കഴിവല്ല, ദൈവം തന്ന ദാനമാണ്. എല്ലാറ്റിനും നന്ദിയർപ്പിക്കണം, ആശീർവദിച്ചു കൊടുക്കണം, അങ്ങനെ ചെയ്യുമ്പോൾ നന്ദികേട് ആര് കാട്ടിയാലും പരാതിയുണ്ടാവില്ല. ആശീർവദിക്കാതെ കൊടുത്താൽ കണക്കു വെക്കും, പരാതി പറയും, ദേഷ്യം കാണിക്കും. വേദന ഏറ്റെടുക്കാതെ ഒരാളെ സ്നേഹിക്കാൻ കഴിയില്ല. ഈശോ സ്ഥാപിച്ച പുതിയ ഉടമ്പടിയാണ് വിശുദ്ധ കുർബാന, ആ ഉടമ്പടിയുടെ രക്തമാണ് നാം സ്വീകരിക്കുന്ന രക്തം. നമ്മൾ വിശുദ്ധ കുർബാനയാകുമ്പോൾ ക്രിസ്തുവിനുവേണ്ടി നമ്മളെ കൊടുക്കണം. ഇന്നത്തെ ടാസ്ക്: ജീവിതത്തിൽ ആഴത്തിൽ വേദനിപ്പിച്ച കാര്യങ്ങളെയും മുറിവുകളെയും കണ്ടെത്തി പ്രാർത്ഥനയിൽ സമർപ്പിക്കുക, ആ മുറിവുകൾക്ക് കാരണക്കാരായവരോട് ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ 'ടാസ്ക്'. ഇന്നത്തെ പ്രാർത്ഥന: സ്വന്തം മുറിവുകളെ തിരുമുറിവുകളാക്കി മാറ്റാൻ പ്രാർത്ഥിക്കുക. നമ്മുടെ മുറിവുകളെ, നമ്മെ ആഴത്തിൽ വേദനിപ്പിച്ച കാര്യങ്ങളെ, ഈശോയുടെയടുത്തു പ്രാർത്ഥനയിൽ വെക്കാം. അതുമായി ബന്ധപ്പെട്ട വ്യക്തികളോട് ക്ഷമിച്ചു പ്രാർത്ഥിക്കാം. ഈശോയെ എന്റെ മുറിവുകളെ തിരുമുറിവുകളാക്കി മാറ്റണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യാം. Ep-33- Day-32 - 31-8-26- Ente Ormmakkay | Day 32 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഇന്നേ ദിവസം ദിവ്യകാരുണ്യവുമായി ബന്ധപ്പെടുത്തി യോഹന്നാന്റെ സുവിശേഷം 21:15-19 വരെയുള്ള വചനഭാഗങ്ങളാണ് പഠിക്കുന്നത്. അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു പത്രോസിനോട് ചോദിച്ചു, യോഹന്നാന്റെ പുത്രനായ ശിമയോനെ, ഈ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? ഉവ്വ് കർത്താവെ, ഞാൻ നിന്നെ സ്നേഹിക്കുവെന്ന് നീ അറിയുന്നുവല്ലോ, കർത്താവെ, നീ എല്ലാം അറിയുന്നു. കുറ്റബോധത്തോടെയിരിക്കുന്ന പത്രോസിനോട്, യേശു ഇങ്ങനെ മൂന്നു തവണ ചോദിച്ചത്, യേശുവിനെ തള്ളിപ്പറഞ്ഞ ശിമയോനെ മറ്റൊരു തീക്കൂനയ്ക്കു മുൻപിൽ വെച്ച്, അതെ പശ്ചാത്തലം ഒരുക്കി സുഖപ്പെടുത്തുവാൻ വേണ്ടിയാണ്. ഇതൊരു ഹീലിംഗ് തെറാപ്പി ആണ്. വിശുദ്ധ കുർബാനയെ നാം കാണേണ്ടത് സുഖപ്പെടുത്തുന്ന കൂദാശയായിട്ടാണ്. കുടുംബവൃക്ഷത്തെ സുഖപ്പെടുത്തുന്നത്, ആന്തരിക സൗഖ്യം തരുന്നത് വിശുദ്ധ കുർബാനയിലൂടെയാണ്. അഗാപ്പെ എന്ന നിസ്വാർത്ഥ സ്നേഹം കൊണ്ടാണ്, ഈശോ ജീവൻ തന്ന് വിശുദ്ധകുർബാനയായി, ദിവ്യകാരുണ്യമായി നമ്മുടെയുള്ളിൽ വരുന്നത്. ദിവ്യകാരുണ്യം നമുക്കു തരുന്ന ക്ഷണം, യേശുവിനെപ്പോലെ സഹിച്ചു, ക്ഷമിച്ചു, തോറ്റുകൊടുത്തു, സ്നേഹത്തോടെ ചേർത്ത് പിടിച്ചു, ജീവൻ കൊടുത്തും യേശുവിനെ സ്നേഹിക്കാനുള്ള ക്ഷണമാണ്. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: അനുസരണം [Obedience] ഒഴിവാക്കേണ്ട പാപം: അനുസരണക്കേട് [Disobedience]- ധിക്കാരം [Defiance] ഇന്നത്തെ പ്രാർത്ഥന: ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ, എന്റെ ഹൃദയം നിന്റെ ഹൃദയം പോലെയാക്കണമേ. ഇന്നത്തെ ടാസ്ക്: വിശുദ്ധകുർബാനയുള്ള ദേവാലയങ്ങളിൽ, ആശ്രമങ്ങളിൽ ഒക്കെ പോയി ദിവ്യകാരുണ്യ ഈശോയെ സന്ദർശിച്ചു, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു, അല്പസമയം ആരാധിച്ചു വീസീത്ത നടത്തുക. കുടുംബങ്ങളിലായിരിക്കുന്നവർക്കും, ഇങ്ങനെ സൗകര്യമില്ലാത്തവർക്കും, ലോകമെമ്പാടുമുള്ള സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ, മനസ്സിൽ കണ്ട്, ആത്മീയമായി ഈശോയുടെ സാന്നിധ്യത്തിലെത്തി പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ എന്ന് ദിവസത്തിൽ മൂന്നോ നാലോ തവണ പ്രാർത്ഥിച്ചു, ദിവ്യകാരുണ്യ സ്മരണയിലായിരിക്കുവാൻ ശ്രദ്ധിക്കുക, എന്നതാണ് ഇന്നത്തെ ടാസ്ക്. Ep-32- Day-31 - 30-8-26- Ente Ormmakkay | Day 31 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 21:1-14- വരെയുള്ള വചനങ്ങൾ, യേശു തിബേരിയാസ് കടൽത്തീരത്ത് വെച്ച് ശിഷ്യന്മാർക്ക് വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തിയ ഭാഗം വിവരിക്കുന്നു. വെളിപ്പെടുത്തി എന്നാൽ, ഗ്രീക്കിൽ എപ്പിഫനി എന്നാണ്. യേശുവിന്റെ മരണം ശിഷ്യരിലുണ്ടാക്കിയ ശൂന്യത, ഭയം, അരക്ഷിതാവസ്ഥകൾ, എല്ലാ വഴികളും അടഞ്ഞ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരമില്ലാത്ത എല്ലാ അവസ്ഥകളും, നമ്മുടെ ജീവിത സാഹചര്യങ്ങളിലും നാം അനുഭവിച്ചിട്ടുണ്ട്. അപ്പോൾ മനുഷ്യരെ പിടിക്കാൻ യേശു വിളിച്ച നേതാവായ പത്രോസും കൂടെ സ്നേഹിതരും മീൻ പിടിക്കാൻ വിപരീത ദിശയിലേക്കു പോയി. തോറ്റു പോയെന്നു കരുതിയ അവർ, സ്വയം നഷ്ടപ്പെട്ടവരായി, ഒന്നും കിട്ടാതെ ആ രാത്രി തിരിച്ചുവന്നു. ഉഷസായപ്പോൾ ജീവിത തീരത്തു നിന്നും കർത്താവു ചോദിച്ചു, കുഞ്ഞുങ്ങളെ, നിങ്ങൾക്ക് മീൻ വല്ലതും കിട്ടിയോ? ലോകത്തിലുള്ളവർ ക്രൂരമായി, മനഃപൂർവം ചോദിക്കും, ജോലിയില്ലേ, ഒന്നുമായില്ലേ, എന്നിങ്ങനെ തുടങ്ങിയ ചോദ്യങ്ങൾ. അത് പോലെ ക്രൂരമായല്ല, അലിവുള്ള കർത്താവു ഇത് ചോദിച്ചത്. ക്രിസ്തുവിനെതിരായി നടന്നു നീങ്ങുന്ന കാലങ്ങളത്രയും, അവരെത്തി നിൽക്കുന്ന ദുരിതത്തിന്റെ ആഴം അവർക്കു മനസ്സിലാക്കിക്കൊടുക്കാനുള്ള യേശുവിന്റെ ശ്രമമാണിത്. യേശു വലത് വശത്തു വലയിടാൻ പറഞ്ഞു, ശിഷ്യർ മറുത്തൊന്നും പറയാതെ വലയിട്ടു, കീറാത്ത വലയിൽ 153 മത്സ്യങ്ങൾ ഉണ്ടായിരുന്നു. യേശുവിന്റെ സാന്നിധ്യമാണ്, നമ്മുടെ എല്ലാ പരിശ്രമങ്ങളെയും ആശീർവദിക്കുന്നതും ഫലവത്താക്കുന്നതും. തീ കൂട്ടിയിരിക്കുന്നതും, അതിൽ മീൻ വെച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു. അപ്പവും മീനും ഒരുക്കി, പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ അടയാളമായി യേശു പ്രാതലൊരുക്കി അവരെ കാത്തിരുന്നു. ക്രിസ്തുവിൽ ഏകാഗ്രമായി നിർത്തുന്ന, കാപട്യമില്ലാത്ത, വിഭജിക്കപ്പെടാത്ത വലയിൽ, നിൽക്കാനുള്ള ഉറപ്പുള്ള സഹായം ദിവ്യകാരുണ്യമാണ്, യേശുവാണ്. ഓരോ വിശുദ്ധ കുർബാനയിലും യേശുവാകുന്ന ദിവ്യകാരുണ്യം എന്ന പ്രാതലൊരുക്കി, അനുഗ്രഹമൊരുക്കി അവിടുന്ന് നമ്മെയും കാത്തിരിക്കുന്നുണ്ട്. നമുക്കും പോയി അവിടുത്തെ സ്വീകരിക്കാം, മനുഷ്യരെപ്പിടിക്കുന്നവരാകാം. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ ഇന്നത്തെ ദൗത്യം– പരിശീലിക്കേണ്ട പുണ്യം: നല്ലൊരു കുമ്പസാരം നടത്തുക. ഹൃദയം തുറന്ന് പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവത്തിന്റെ ക്ഷമയും കൃപയും സ്വീകരിക്കാം. പരിശീലിക്കേണ്ട പുണ്യം : ആഴമായ, അചഞ്ചലമായ ദൈവ വിശ്വാസം. ഒഴിവാക്കേണ്ട പാപം: കുമ്പസാരിക്കാനൊരുങ്ങിയപ്പോൾ മനസ്സിലായ പാപങ്ങളെല്ലാം ഉപേക്ഷിക്കുക. ഇന്നത്തെ പ്രാർത്ഥന: എല്ലാ പാപങ്ങളും അനുതപിച്ചു ഏറ്റുപറഞ്ഞു ഒരു നല്ല കുമ്പസാരം നടത്താനും, നല്ല കൃപയിലും വിശുദ്ധിയിലും ജീവിക്കാനും വേണ്ടിയും പ്രാർത്ഥിക്കാം. ഇന്നത്തെ ടാസ്ക്: നന്നായി പ്രാർത്ഥിച്ചൊരുങ്ങി കുമ്പസാരിക്കുക, യോഗ്യതയോടെ വിശുദ്ധ കുർബാന സ്വീകരിക്കുക. Ep-31- Day-30 - 29-8-26- Ente Ormmakkay | Day 30 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. എമ്മാവൂസിലേക്കു പോയ ശിഷ്യൻമ്മാർ - വിശുദ്ധ ലൂക്കായുടെ സുവിശേഷം 24:13-33- വരെയുള്ള വചന ഭാഗങ്ങളിൽ നാം കാണുന്നു, ഉത്ഥിതനായ ക്രിസ്തു അവരുടെ കൂടെ നടക്കുന്നത്. യേശു ദിവ്യകാരുണ്യമായതു തന്നെ, നമ്മുടെ കൂടെ ജീവിക്കാനാണ്. പക്ഷെ അവർ സംസാരിക്കുകയും, വാദിക്കുകയും ചെയ്തുകൊണ്ട് പോകുമ്പോൾ, യേശുവാണ് അവരുടെ കൂടെ നടക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞില്ല. അതുപോലെ ക്രിസ്തുവിനോട് ഒത്തിരി ബന്ധമില്ലാത്ത സംസാരങ്ങളും, ക്രിസ്തുവിനെതിരായ വാദഗതികളും, നമ്മുടെ കൂടെ നടക്കുന്ന ക്രിസ്തുവിൽ നിന്ന് നമ്മെ പുറകോട്ടു പിടിക്കുന്നുണ്ട്. മറ്റൊരു അപകടം ക്രിസ്തുവിനെക്കുറിച്ചുള്ള അറിവുണ്ട് , ദൈവാനുഭവം ഇല്ല എന്നതാണ്. മോശ തുടങ്ങി എല്ലാ പ്രവാചകൻമാരും തന്നെക്കുറിച്ചു പറഞ്ഞതെല്ലാം യേശു ശിഷ്യൻമ്മാർക്ക് വിവരിച്ചു കൊടുത്തപ്പോൾ അവരുടെ ഹൃദയങ്ങൾ ജ്വലിച്ചു. അപ്പം, വിശുദ്ധ കുർബാന ആശീർവദിച്ചു നൽകിയപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു, അവർ യേശുവിനെ തിരിച്ചറിഞ്ഞു. ആ വിശുദ്ധ കുർബാന അവരിൽ വരുത്തിയ മാറ്റങ്ങൾ- ദുഃഖത്താൽ ഒറ്റപ്പെട്ടു വഴിമാറി നടന്നിരുന്ന അവർക്കു, സന്തോഷമുണ്ടായി, വിശ്വാസം വർധിച്ചു, കൂട്ടായ്മയിലേക്ക് - ജെറുസലേമിലേക്ക് തിരിച്ചു പോയി, അവരവരുടെ ദൈവരാജ്യ ശുശ്രൂഷകളുടെ ഉത്തരവാദിത്വം അവരേറ്റെടുത്തു. ഈ ശിഷ്യർ ക്ളെയൊപ്പാസും, ഭാര്യയുമാണെന്നു പറയപ്പെടുന്നു. ആദിമാതാപിതാക്കൾ ഏദൻ തോട്ടത്തിലൂടെ നടക്കുമ്പോൾ ദൈവവും കൂടെ നടക്കുമായിരുന്നു, യേശു അവരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്തു കഴിഞ്ഞപ്പോൾ, യേശു എന്ന ദൈവം മറ്റൊരു ദമ്പതികളുടെ കൂടെ നടക്കുകയാണ്. വിശുദ്ധ കുർബാനയിലൂടെ ഈശോ നമ്മുടെയുള്ളിലും, കൂടെയും നടക്കുന്ന അനുഭവം ഈശോ നമുക്ക് തരുന്നു. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ശാന്തത [Gentleness], മാന്യത, അന്തസ്സ് [Dignity]- ശാന്തതയോടെയും , മാന്യതയോടെയും എല്ലാവരെയും സമീപിക്കാം. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സ്നേഹവും, സൗമ്യതയും നിറച്ചു അന്തസ്സ് കാത്തുസൂക്ഷിക്കാം. ഒഴിവാക്കേണ്ട പാപം: കോപം [Anger], അക്രമം [Violence] ,അഹങ്കാരം [Arrogance]- കോപം നമ്മെ നിയന്ത്രിക്കാതെ, ശാന്തതയോടെ ഓരോ സാഹചര്യത്തെയും നേരിടാം. അഹങ്കാരം മാറ്റിവെച്ചു, മറ്റുള്ളവരെ ബഹുമാനിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്യാം. ഇന്നത്തെ പ്രാർത്ഥന: പെട്ടെന്ന് പ്രതികരിക്കാൻ തോന്നുന്ന സന്ദർഭങ്ങളിലൊക്കെ ഒരൽപ്പം ശാന്തതയോടെയും, ശ്രദ്ധയോടെയും, അവധാനതയോടെയൊക്കെ, ഒന്ന് ചിന്തിച്ചു, സംസാരിക്കാനുള്ള കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: മുൻപ്, വളരെ പെട്ടെന്ന്, യാതൊരു ആലോചനയുമില്ലാതെ പെട്ടെന്ന് പ്രതികരിച്ചു പോയ സന്ദർഭങ്ങൾ ഓർത്തെടുത്തു, ആ സമയത്തെ പെരുമാറ്റത്തിൽ ഈശോയോട് മാപ്പു ചോദിക്കുകയും, ആ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുക. Ep-30- Day-29 - 28-8-26- Ente Ormmakkay | Day 29 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന് ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നിങ്ങനെയുള്ള വിശുദ്ധ യോഹന്നാൻ പതിനഞ്ചാം അദ്ധ്യായത്തിലെ വചനങ്ങൾ, ഡാനിയേലച്ചൻ വ്യാഖ്യാനിക്കുന്നു. നമ്മൾ യേശുവിനെപ്പോലെയാകാനാണ് അവിടുന്ന് വിശുദ്ധ കുർബാന സ്ഥാപിച്ചത്. നമ്മൾ യേശുവിനെ ഭക്ഷിക്കുമ്പോൾ യേശു നമ്മിൽ ജീവിക്കും. ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടുകൾ, അവബോധം. ചിന്തകൾ എല്ലാം നമ്മിലൊന്നായി ധാരാളം ഫലം പുറപ്പെടുവിക്കും. ക്രിസ്തുവിനെ ഹൃദയത്തിൽ ധ്യാനിക്കുകയും, ശരീത്തിൽ ഭക്ഷിക്കുകയും വേണം. അവിടുത്തെ ശൈലി അനുകരിക്കണം. ദൈവവചനം ദഹിക്കുന്നവർക്കേ ദിവ്യകാരുണ്യം ദഹിക്കൂ. ദിവ്യകാരുണ്യത്തോട് നടത്തുന്ന സമർപ്പണവും സ്നേഹവും ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്കു കാരണമാകും. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: സഹാനുഭൂതിയും [Empathy] , അനുകമ്പയും [Compassion]- മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കി അവർക്ക് ആശ്വാസമേകാൻ ശ്രമിക്കുന്ന മനോഭാവം പരിശീലിക്കാം. ഒഴിവാക്കേണ്ട പാപം: സ്വാർത്ഥത നിറഞ്ഞ ജീവിതം [A selfish life]- ഒഴിവാക്കുക. പാപത്തിനു പകരം പുണ്യം അഭ്യസിക്കാം. ഇന്നത്തെ പ്രാർത്ഥന: കർത്താവെ, അങ്ങ് കാണുന്നത് പോലെ ലോകത്തെ കാണാൻ, എന്റെ കണ്ണുകളെ ശുദ്ധീകരിക്കണമേ. ഇന്നത്തെ ടാസ്ക്: ആരുടെയെങ്കിലും ഒരാളുടെ കണ്ണീരൊപ്പാൻ, അല്ലെങ്കിൽ അവർക്ക് ആശ്വാസമാകുന്ന ഒരു പ്രവൃത്തി ചെയ്യാൻ ഇന്ന് ശ്രമിക്കുക. ആർക്കെങ്കിലും വേണ്ടി, അവരുടെ കണ്ണുനീരിൽ ആശ്വാസമാകുന്ന ഒരു പ്രവൃത്തി ചെയ്യുക, അല്ലെങ്കിൽ സാന്നിധ്യം ആവുക. Ep-29- Day-28 - 27-8-26- Ente Ormmakkay | Day 28 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ആത്മാവാണു ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്. യോഹന്നാൻ 6:63. എന്ന വചനത്തിന്റെ വ്യാഖ്യാനത്തിൽ, യേശു എന്തിനാണ് തന്റെ ശരീരം, നമുക്ക് ഭക്ഷണമായി നൽകിയത് ? ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? നമ്മൾ യേശുക്രിസ്തുവിനെ അറിഞ്ഞത് നമ്മൾ എന്തായിത്തീരാനാണ്? ആരായിത്തീരാനാണ്? ദൈവം നമ്മളെ എന്തിനാണ് വിളിച്ചത്? മനുഷ്യർ സത്യമാണോ നുണയാണോ പെട്ടെന്ന് വിശ്വസിക്കുന്നത്? മനുഷ്യ ശരീരത്തിന്റെ പ്രശ്നങ്ങൾ, പോരായ്മകൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല, എന്ന് യേശു പറയുന്നത്? തുടങ്ങിയ അനേകം ചോദ്യങ്ങൾക്ക് ഈ ശുശ്രൂഷയിലൂടെ നമുക്കുത്തരം ലഭിക്കുന്നു. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ക്ഷമ (Patience) - മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും മനസ്സിലാക്കി, അവരോട് സ്നേഹത്തോടെയും സഹനത്തോടെയും പെരുമാറുകയും, മനസ്സിൽ വൈരാഗ്യം സൂക്ഷിക്കാതെ ക്ഷമിക്കാൻ പഠിക്കുകയും ചെയ്യാം. ഒഴിവാക്കേണ്ട പാപം: അക്ഷമ (Impatience) - മറ്റുള്ളവരുടെ തെറ്റുകൾ സഹിക്കാതെ പെട്ടെന്ന് ദേഷ്യപ്പെടുകയും ക്ഷമിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന മനോഭാവം ഒഴിവാക്കാം. ഇന്നത്തെ പ്രാർത്ഥന: “ഈശോയെ, എന്റെ ശരീരത്തിന് കഴിയാത്തത് നിന്റെ ശരീരം കൊണ്ട് പൂർത്തിയാക്കാൻ എന്നെ സഹായിക്കണമേ” — എന്റെ ബലഹീനതകളിൽ അങ്ങയുടെ ശക്തിയിൽ ആശ്രയിച്ച് മുന്നോട്ട് പോകാൻ എന്നെ സഹായിക്കണമേ. ഈശോയായി മാറാൻ എന്നെ തടസ്സപ്പെടുത്തുന്ന, എന്റെ ശരീരത്തിന്റെ അവശതകൾ, ബലഹീനതകൾ എല്ലാം മറികടക്കാൻ എന്നെ സഹായിക്കണമേ. ഇന്നത്തെ ടാസ്ക്: ദിവസവും നമ്മൾ ആസ്വദിക്കുന്ന ഒരു 'കംഫർട്ട്', (സുഖം അല്ലെങ്കിൽ ആശ്വാസം), ചെറിയ സൗകര്യമോ ഇന്ന് മനപ്പൂർവ്വം ഒഴിവാക്കി, ആത്മനിയന്ത്രണവും ത്യാഗത്തിന്റെ മനോഭാവവും വളർത്താൻ ശ്രമിക്കാം. Ep-28- Day-27 - 26-8-26- Ente Ormmakkay | Day 27 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 13:1-20- യേശു ശിഷ്യന്മാരുടെ പാദം കഴുകുന്ന ഭാഗമാണ്. വിശുദ്ധ കുർബാനയുടെ മർമ്മം, ആഴമായ സ്നേഹം കൊണ്ട്, ഒരേ സമയം പിതാവിനോട് കൂടെയും, ശിഷ്യരുടെ ഉള്ളിലും വസിക്കുവാൻ യേശു എടുക്കുന്ന തീരുമാനമാണ് വിശുദ്ധ കുർബാന ആവുകയെന്നത്. വിശുദ്ധ കുർബാന എന്നത്, പാദം കഴുകാനുള്ള വിളിയാണ്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരും, യേശുവിനെ സ്വീകരിക്കുന്നവരും,മറ്റുള്ളവരുടെ ശുശ്രൂഷകരാണ്, അധികാരം പ്രയോഗിക്കുന്നവരല്ല. അവസാനം വരെ ഒരു കാരണങ്ങളുമില്ലാതെ സ്നേഹിക്കുക, അപ്പുറത്തെ ആൾക്ക് ഒരു യോഗ്യതയില്ലെങ്കിലും, വേദനിപ്പിച്ചാലും സ്നേഹിക്കുക. സ്നേഹം ഒരാളുടെ തീരുമാനമല്ല, പ്രതികരണമല്ല, സ്നേഹം അയാളുടെ സ്വഭാവമാകണം. ഈശോ നമ്മെ കഴുകിയില്ലെങ്കിൽ നമുക്കതിൽ പങ്കില്ല. വിശുദ്ധ കുർബാന വിശുദ്ധിയോടെ സ്വീകരിക്കുന്നവരാകുക. കുർബാന മാതൃക- ആചാരമല്ല, ജീവിതശൈലി ആണ്. യോഹന്നാൻ 13:34- ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങൾ പരസ്പരം സ്നേഹിക്കാനുള്ള മാതൃകയും. വിശുദ്ധകുർബാന സ്ഥാപിച്ച ഭാഗം- പൗരോഹിത്യം സ്ഥാപിച്ച ഭാഗവും കൂടിയാണ്. വിശുദ്ധകുർബാന സ്വീകരിക്കുന്നത് സ്നേഹമാകാൻ വേണ്ടിയാണ്, വഴക്കിടാനല്ല. വഴക്കിടുന്നെങ്കിൽ നമ്മൾ, Anti-Witness , Anti-Eucharistic spirituality develop ചെയ്യുന്നവരായി മാറുകയാണ്. വെറുപ്പും വൈരാഗ്യവും ഉള്ളവരാകുന്നത് എതിർ കുർബാനയുടെ, സാത്താൻ കുർബാനയുടെ ഭാഗമാണ്. സഭയ്ക്ക് വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ ദിവ്യകാരുണ്യ അവഹേളനങ്ങൾക്കു വേണ്ടിയും മാപ്പു ചോദിച്ചു പ്രാർത്ഥിക്കാം. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ * പരിശീലിക്കേണ്ട പുണ്യം: സംയമനം (Self-control) - മറ്റുള്ളവരെ സ്നേഹിക്കാനും ക്ഷമിക്കാനും മാപ്പ് കൊടുക്കാനും വിട്ടുവീഴ്ച ചെയ്യാനും പരിശീലിച്ചുകൊണ്ട് ജീവിതത്തിൽ സംയമനം (Self-control) എന്ന പുണ്യം പരിശീലിക്കാം. * ഒഴിവാക്കേണ്ട പാപം: കലഹം (വഴക്കുണ്ടാക്കുന്ന പ്രകൃതം) - വിശുദ്ധ കുർബാന സ്വീകരിച്ച ശേഷവും മനസ്സിൽ വൈരാഗ്യവും വെറുപ്പും വഴക്കും സൂക്ഷിക്കുന്നത് ഒരു 'എതിർ കുർബാനയുടെ' (Anti-eucharistic) ഭാവമാണ്; അത്തരം മനോഭാവങ്ങൾ പൂർണ്ണമായും ഒഴിവാക്കി സ്നേഹത്തിലും സമാധാനത്തിലും നമുക്ക് മുന്നേറാം. * ഇന്നത്തെ പ്രാർത്ഥന: ലോകമെമ്പാടും നടക്കുന്ന ദിവ്യകാരുണ്യ അവഹേളനങ്ങൾക്ക് പരിഹാരമായി നമുക്ക് ഒന്നുചേർന്ന് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കാം. * ഇന്നത്തെ ടാസ്ക്: സമയം ലഭിക്കുകയാണെങ്കിൽ അല്പസമയം ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പോയിരിക്കാം. ഇനി ചാപ്പലിൽ പോകാൻ സമയമില്ലാത്തവരാണെങ്കിൽ, രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു 10 മിനിറ്റ് യൂട്യൂബിൽ നിത്യാരാധനയുടെ (Perpetual Adoration) ലൈവ് വെച്ച് ഈശോയുടെ മുമ്പിൽ ഇരുന്ന് ദിവ്യകാരുണ്യ അവഹേളനങ്ങൾക്ക് മാപ്പ് ചോദിച്ചു നമുക്ക് പ്രാർത്ഥിക്കാം. Ep-27- Day-26 - 25-8-26- Ente Ormmakkay | Day 26 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ ഗ്രന്ഥത്തിലെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായമാണിന്നു പഠിക്കുന്നത്. ഇതിലെ 5 ഭാഗങ്ങൾ - യേശു അപ്പം വർദ്ധിപ്പിക്കുന്നു, യേശു വെള്ളത്തിനു മീതെ നടക്കുന്നു, ഞാനാണ് ജീവന്റെ അപ്പം- എന്ന യേശുവിന്റെ അവകാശവാദം, ക്രിസ്തുവിന്റെ തന്നെക്കുറിച്ചുള്ള വെളിപ്പെടുത്തൽ കേൾക്കുന്ന ജനത്തിന്റെ പ്രതികരണം, ജനം വളരെ നിഷേധാത്മകമായി പ്രതികരിക്കുമ്പോൾ യേശു അവിടെ എടുക്കുന്ന നിലപാട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇന്നത്തെ പ്രതിപാദ്യവിഷയങ്ങൾ. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: ക്രിസ്തുവിന്റെ ശരീരവും രക്തവുമായ ദിവ്യകാരുണ്യത്തോടുള്ള ആഴമായ ഭക്തിയും സ്നേഹവും കാത്തുസൂക്ഷിക്കുക. അതുപോലെതന്നെ, വിശ്വാസം നഷ്ടപ്പെട്ടവർക്കും സഭയിൽ നിന്ന് അകന്നുപോയവർക്കും വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുക. വിശുദ്ധ കുർബാനയുടെ വില മനസ്സിലാക്കാനുള്ള കൃപ കിട്ടുന്നതിനായി പ്രാർത്ഥിക്കാം. കുമ്പസാരിച്ചൊരുങ്ങി വിശുദ്ധിയോടെ, വിശുദ്ധ കുർബാന ഈശോയുടെ തിരുശരീര രക്തങ്ങളാണെന്ന ബോധ്യത്തോടെ സ്വീകരിക്കുക. ഒഴിവാക്കേണ്ട പാപം: അവിശ്വാസം, നിരീശ്വരവാദം എന്നിവയിലേക്കു വീഴുന്നത് ഒഴിവാക്കുക. കൂടാതെ, കർത്താവിന്റെ ശരീരത്തെയും രക്തത്തെയും അയോഗ്യതയോടെയോ ലഘുവായോ സമീപിക്കുന്നതും ഒഴിവാക്കണം. വിശുദ്ധ കുർബാനയുടെ വില മനസ്സിലാക്കാതെ, അനാദരവോടെ പെരുമാറാതിരിക്കുക. ഇന്നത്തെ പ്രാർത്ഥന: യേശുവേ, അങ്ങ് കാണുന്നത് പോലെ, അങ്ങയുടെ ശരീരത്തെ കാണാൻ, എന്റെ ആന്തരിക കണ്ണുകൾ തുറന്നു തരേണമേ എന്ന് പ്രാർത്ഥിക്കാം. ഇന്നത്തെ ടാസ്ക്: ഒരു 'കുരിശിന്റെ വഴി' ചൊല്ലുകയും, ഈശോയുടെ സഹനങ്ങളെ ധ്യാനിക്കുകയും ചെയ്യുക. 'കുരിശിന്റെ വഴി' പ്രാർത്ഥന ചൊല്ലി, ഈശോയുടെ സഹനങ്ങളെ ധ്യാനിക്കാനും , ദിവ്യകാരുണ്യത്തിന്റെ വില മനസ്സിലാക്കാനും , ലാഘവബുദ്ധി ഉണ്ടാകാതെ, ഈശോയെ വേദനിപ്പിക്കുന്ന പാപം ചെയ്യാതിരിക്കുവാനും പരിശ്രമിക്കുക. Ep-26- Day-25 - 24-8-26- Ente Ormmakkay | Day 25 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ മർക്കോസിന്റെ സുവിശേഷം 6:30-44- യേശു അപ്പം വർധിപ്പിക്കുന്ന വചനഭാഗം- ജനത്തോടു അനുകമ്പ തോന്നിയ യേശു, ശിഷ്യരുടെ 5 അപ്പവും 2 മീനും കൃതജ്ഞതാ സ്തോത്രം ചെയ്തു മുറിച്ചു, ശിഷ്യരുടെ കയ്യിലൂടെ വിളമ്പിയപ്പോൾ ജനം ഭക്ഷിച്ചു തൃപ്തരായി, മിച്ചം 12 കുട്ട നിറയെ ശേഖരിക്കുകയും ചെയ്യുമാറ് അത്ഭുതം അവിടെ സംഭവിച്ചു. യേശു ശിഷ്യരോടു പറഞ്ഞു, നിങ്ങൾ തന്നെ അവർക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍ എന്ന് പറഞ്ഞു, വരും കാലങ്ങളിൽ ദിവ്യകാരുണ്യം കൊടുക്കാനുള്ള ഉത്തരവാദിത്വം, ശിഷ്യരിലൂടെ സഭയ്ക്കാണ് യേശു നൽകിയത്. വൈദികരുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്ന വചനമാണിത്. വിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, നമുക്ക് വിശ്രമം ലഭിക്കുന്ന വിജനപ്രദേശമാണ് നമ്മുടെ ദേവാലയങ്ങൾ. അവിടെ വെച്ച് കർത്താവു നമ്മോടു നേരിട്ട് സംസാരിക്കുന്നതാണ് പരിശുദ്ധ കുർബാനയിലെ വചന ശുശ്രൂഷ, അവിടെ വിശുദ്ധ കുർബാന ജനത്തിന് കൊടുക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണ്. നമുക്ക് കാഴ്ച്ച വെക്കാൻ നമ്മുടെ കയ്യിൽ എന്തെങ്കിലും ഉണ്ടാകണം. അതാണ് നാം സമർപ്പിക്കേണ്ടത്. നമ്മുടെ കണ്ണീര്, വേദന,ഭാരം, രോഗം, ജീവിതം മുഴുവൻ അങ്ങനെ നമ്മുടെ കയ്യിലുള്ളതെല്ലാം സമർപ്പിച്ചു, പുരോഹിതൻ അർപ്പിക്കുന്ന ബലി എന്റെ, നമ്മുടെ ബലിയാക്കി മാറ്റണം. നമ്മൾ സ്വീകരിക്കുന്ന വിശുദ്ധ കുർബാനയിലൂടെ, കർത്താവു നമ്മുടെ കയ്യിലുള്ളതിനെ എല്ലാം ഏറ്റെടുക്കും, ശൂന്യതയെ മാറ്റി അനുഗ്രഹമാക്കും. ഈശോ തന്നെ നമ്മുടെയുള്ളിൽ വസിക്കും. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: മറ്റുള്ളവരിലേക്ക് സഹായത്തിന്റെ കരം നീട്ടുക (Helping hand). നമ്മുടെ ചുറ്റുമുള്ളവരിൽ സഹായം ആവശ്യമുള്ള ഒരാൾക്ക് കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യാം. ചെറിയൊരു കൈത്താങ്ങ് പോലും ഒരാളുടെ ദിവസം മാറ്റിയേക്കാം. ഇന്നത്തെ ദിവസം ഒരു സഹായത്തിന്റെ കരം ആരിലേക്കെങ്കിലും ഒന്ന് നീട്ടാൻ നമുക്ക് പരിശ്രമിക്കാം. ഒഴിവാക്കേണ്ട പാപം: സ്വന്തം ആവശ്യങ്ങൾ മാത്രമാണ് വലുത് എന്ന് ചിന്തിക്കുന്ന 'സ്വാർത്ഥത' എന്ന തിന്മ. നമ്മുടെ സ്വാർത്ഥത ഒഴിവാക്കുക. ഇന്നത്തെ പ്രാർത്ഥന: കർത്താവെ, എന്റെ പരിമിതികളെ നിറവാക്കി മാറ്റേണമേ, എന്റെ ഇല്ലായ്മകളെ സമൃദ്ധിയാക്കി മാറ്റേണമേ, എന്റെ കഷ്ടപ്പാടുകളെ അനുഗ്രഹമാക്കി മാറ്റേണമേ. ഇന്നത്തെ ടാസ്ക്: സഹായം ആവശ്യമുള്ള ഏതെങ്കിലും വ്യക്തിക്ക് ഒരു കൈത്താങ്ങാവുക [A helping hand for anyone in need ]- [ഉദാഹരണത്തിന് വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയോ, യാത്രയിൽ ആരെയെങ്കിലും സഹായിക്കുകയോ ചെയ്യുന്നതാവാം. റോഡ് മുറിച്ചു കടക്കാൻ ഒരു വൃദ്ധനെ സഹായിക്കുന്നതാവാം, ലിഫ്റ്റ് കൊടുക്കുന്നതാവാം, ഒരു എക്സ്ട്രാ പൊതി കെട്ടി കൊണ്ടുപോയി ഉച്ചക്ക് ഭക്ഷണം കഴിക്കാത്തൊരാൾക്കു ഭക്ഷണം കൊടുക്കുന്നതാവാം, നമ്മുടെ ആഘോഷമായ ഹോട്ടൽ ഭക്ഷണത്തിന്റെ തുക, ഒരുപക്ഷെ ഒരു പാവപ്പെട്ട കുടുംബത്തിന്, ഭക്ഷണത്തിന്റെ തുകയായി നൽകാം, എന്നിങ്ങനെയുള്ള സഹായങ്ങൾ നമുക്ക് മറ്റുള്ളവർക്ക് നൽകാൻ സാധിക്കും ]ഒന്നിലധികം ആളുകളെ കണ്ടെത്തി സഹായിക്കുക. Ep-25- Day-24 - 23-8-26- Ente Ormmakkay | Day 24 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 2:1-11- കാനായിലെ കല്യാണവിരുന്നിൽ യേശു പരിശുദ്ധ അമ്മയുടെ ആവശ്യപ്രകാരം വെള്ളം വീഞ്ഞാക്കിയതും, 6-7 ദിവസങ്ങളിലെ പ്രത്യേകതകളും, കാനായിലെ കല്യാണവീട്ടിലെ ഒഴിഞ്ഞ 6 കൽഭരണികൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും എന്തിനെ സൂചിപ്പിക്കുന്നു എന്നും, യേശു തന്റെ കുരിശുമരണത്താൽ എങ്ങനെയാണ് മനുഷ്യനെ ശുദ്ധീകരിക്കുന്നത്, ഉൽപ്പത്തി പുസ്തകവും യോഹന്നാൻ ശ്ലീഹായുടെ സുവിശേഷവും തമ്മിലുള്ള ബന്ധം, വിശുദ്ധ കുർബാനയിലൂടെ എങ്ങനെ നമ്മുടെ ആന്തരിക വിശുദ്ധീകരണം നടക്കുന്നു, എന്നിങ്ങനെയുള്ള പ്രതീകമായുള്ള വിഷയങ്ങൾ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ ഈ എപ്പിസോഡിൽ പ്രതിപാദിക്കുന്നു. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: മാതാപിതാക്കൾ, ജീവിത പങ്കാളി, കുഞ്ഞുങ്ങൾ എന്നിങ്ങനെ നമുക്ക് ഏറ്റവും അടുത്തുനിൽക്കുന്ന പ്രിയപ്പെട്ടവരോടൊപ്പം അല്പസമയം ഗുണപരമായി (qualitatively) ചിലവഴിക്കുക. നമ്മുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നവരെ സ്നേഹിക്കുക. ഒഴിവാക്കേണ്ട പാപം: നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ആളുകളെ ശ്രദ്ധിക്കാതെ ഒഴിവാക്കി വിടുന്നതും, അവർക്ക് അർഹിക്കുന്ന സ്നേഹവും കരുതലും നൽകാതിരിക്കുന്നതും. നമ്മുടെ പ്രിയപ്പെട്ടവർക്ക് നാം കൊടുക്കാതെ പോയ സ്നേഹം, ശ്രദ്ധ, സാഹചര്യം,സമയം, ഈ മേഖലകളിൽ വന്നുപോയ തെറ്റുകൾ തിരുത്തുക. ഇന്നത്തെ പ്രാർത്ഥന: വെള്ളം പോലെ ഉള്ള എന്റെ ജീവിതത്തെ, മേൽത്തരം വീഞ്ഞു പോലെ ഗുണപരമായി അങ്ങ് മാറ്റി എന്നെ അനുഗ്രഹിക്കണമേ, എന്ന് പ്രാർത്ഥിക്കാം. "ദൈവമേ, വെള്ളം പോലെയായ എന്നെ മേൽത്തരം വീഞ്ഞുപോലെ മാറ്റി നീ അനുഗ്രഹിക്കണമേ. വെള്ളം പോലെയുള്ള എൻറെ ജീവിതത്തെ മേൽത്തരം വീഞ്ഞുപോലെ ഗുണപരമാക്കി നീ മാറ്റണമേ". ഇന്നത്തെ ടാസ്ക്: മനസ്സിലേക്ക് ആദ്യം വരുന്ന ഒന്നോ രണ്ടോ വ്യക്തികൾക്കായി (പ്രായമായ മാതാപിതാക്കളെ സന്ദർശിച്ചോ, പ്രിയപ്പെട്ടവർക്ക് കരുതൽ നൽകിയോ അല്ലെങ്കിൽ ഒരു സമ്മാനം വാങ്ങിക്കൊടുത്തോ) സമയം കണ്ടെത്തുക. നമ്മുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നവർക്ക് നമ്മൾ കൊടുക്കാതെ പോയ സ്നേഹം, ശ്രദ്ധ, സാഹചര്യം, സമയം, എല്ലാം കൊടുക്കുക. അവരോടൊപ്പമായിരിക്കുവാൻ ശ്രദ്ധിക്കുക. Ep-24- Day-23 - 22-8-26- Ente Ormmakkay | Day 23 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. ദേവാലയവും വിശുദ്ധകുർബാനയുമായി ബന്ധപ്പെട്ട ചിന്തകളിൽ ശ്രദ്ധിക്കേണ്ടത്, നമ്മൾ ഒത്തിരി പരിശുദ്ധമായി സൂക്ഷിക്കേണ്ട സ്ഥലങ്ങളൊക്കെ, മലിനമാക്കാൻ ശ്രമിക്കുന്ന പിശാചിന്റെ പരിശ്രമങ്ങൾ ആണ്. വിശുദ്ധ സ്ഥലങ്ങൾ എങ്ങനെയാണു അശുദ്ധമാകുന്നത്? പിറുപിറുപ്പ്, കുറ്റം പറച്ചിൽ, ആവലാതി, പരാതി പറയൽ, മറ്റുള്ളവരെ വിധികൾ, ദൈവം തന്ന നന്മകൾ കാണാതെ പോകൽ എന്നിവയിൽ തുടങ്ങി വ്യഭിചാരത്തിൽ വരെ എത്തി നിൽക്കുന്ന പാപക്കെണികൾ വിശുദ്ധ സ്ഥലങ്ങളെ അശുദ്ധമാക്കുന്നു. പിറുപിറുപ്പ് - Grumbling- ദൈവകൃപകൾ നഷ്ടപ്പെടുത്തുന്ന പാപക്കെണിയാണിത്. നമ്മുടെ വ്യക്തിജീവിതത്തിൽ, നമ്മുടെ വീട്ടിൽ, നമ്മുടെ ഇടവകപ്പള്ളിയിൽ, ദൈവശുശ്രൂഷകൾ നടക്കുന്ന ഇടങ്ങളിൽ ,സെന്ററുകളിൽ എല്ലായിടത്തും ശ്രദ്ധിക്കേണ്ട കാര്യം, വെളിയിൽ നിന്നൊരാള്‍ വന്ന് , നമ്മുടെ വിശുദ്ധ സ്ഥലങ്ങളെ മലിനമാക്കാൻ ദൈവം അനുവദിക്കണമെങ്കിൽ, അതിനു മുൻപ് ഇതിനകത്തുള്ളവർ, ഈ ഇടങ്ങൾ അശുദ്ധമാക്കിയെങ്കിൽ മാത്രമേ, ദൈവം ഇതനുവദിക്കൂ. നമ്മുടെ വിശുദ്ധ സ്ഥലങ്ങൾ പാവനമായി നിലകൊള്ളണമെങ്കിൽ നമ്മൾ വിശുദ്ധി പാലിച്ചു ജീവിക്കുക, ഭയഭക്തി ബഹുമാനങ്ങളോടെ അവിടെ പെരുമാറുക, പിശാചിന്റെ കെണികളിൽ വീഴാതിരിക്കാൻ സൂക്ഷിക്കുക. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: കേൾക്കാനുള്ള സന്മനസ്സ് [Willingness to listen]- മറ്റുള്ളവർ പറയുന്നത് കേൾക്കാൻ മനസ്സുള്ളവരായിരിക്കുക എന്നതാണ് ഇന്നത്തെ പുണ്യം. നമുക്കൊത്തിരി പറയാനാണിഷ്ടം, മനുഷ്യരെ കേൾക്കുവാൻ മനസ്സുണ്ടായാൽ, നമ്മൾ ദൈവത്തെയും കേൾക്കാൻ തുടങ്ങും. അല്ലെങ്കിൽ നമ്മൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും, ദൈവം പറയുന്നത് കേൾക്കില്ല. സംസാരത്തിൽ തിടുക്കം കൂട്ടാത്തവരും, കേൾക്കുന്നതിൽ താല്പര്യമുള്ളവരും ആയിരിക്കണം. ഒഴിവാക്കേണ്ട പാപം: മറ്റുള്ളവരെ കേൾക്കാതിരിക്കുക (Not listening to others). മറ്റുള്ളവർ പറയുന്നത് കേൾക്കാതെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം ഇന്ന് ഉപേക്ഷിക്കാൻ ശ്രമിക്കുക. ഇന്നത്തെ പ്രാർത്ഥന: "ദൈവമേ, ശ്രവിക്കുന്ന ഒരു ഹൃദയം എനിക്ക് തരണമേ" [Lord, give me a listening heart] എന്ന് സോളമൻ പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, നിങ്ങൾക്ക് എന്തെങ്കിലും പറയാൻ തോന്നുമ്പോഴെല്ലാം അത് പറയാതെ മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കുക എന്നതാണ് ഇന്നത്തെ ടാസ്ക്. ഒരു കാര്യം പറയാൻ വെമ്പൽ വരുമ്പോൾ, അതിനെ അടക്കുക, ഒരു പത്തു പ്രാവശ്യം ആലോചിച്ചിട്ടേ, ഒരു കാര്യം പറയണോ, വേണ്ടയോ എന്ന് തീരുമാനിക്കാവൂ. പെട്ടെന്ന് ഒരു കാര്യം പറയാൻ തോന്നുമ്പോൾ, അത് പറയേണ്ട എന്ന് വെക്കുക, അങ്ങനെ സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരായി മാറുക, കേൾക്കാൻ ശ്രദ്ധിക്കുക. Ep-23- Day-22 - 21-8-26- Ente Ormmakkay | Day 22 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം. Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer , led by Fr. Daniel Poovannathil , is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord. കര്‍ത്താവു സീയോനെതിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു: ഇതാണ് എന്നേക്കും എന്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു. എന്ന് സങ്കീർത്തനങ്ങൾ 132:13-14 -വചനം പറയുമ്പോൾ അത് ദേവാലയത്തെക്കുറിച്ചു മാത്രമല്ല, നമ്മളാകുന്ന ദേവാലയത്തെക്കുറിച്ചു കൂടിയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും നമ്മുടെ ആത്മാവിൽ വസിക്കുന്നു. അതിനാൽ ശരീരം നിർമ്മലമായി സൂക്ഷിക്കണം. അരൂപിയായ ദൈവം, അദൃശ്യനായ ദൈവം നമ്മുടെയിടയിലേക്കു വന്ന്, നമ്മുടെ ജീവിതത്തിൽ ഇടപെടാനാഗ്രഹിക്കുമ്പോൾ, അവിടുന്നിറങ്ങിവന്ന്, നമ്മുടെ ജീവിതത്തിൽ ഓപ്പറേറ്റ് ചെയ്യാനുപയോഗിക്കുന്ന മീഡിയം ആണ് ബലിപീഠം. ആ ബലിപീഠത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യകാരുണ്യം നമ്മിൽ വരുമ്പോൾ നമ്മിൽ ദൈവം ജീവിക്കുന്നു. മറ്റുള്ളവർ നമ്മെ കാണുമ്പോൾ ദൈവത്തെ കാണാൻ കഴിയണം. ദേവാലയത്തിൽ നിന്ന് കിട്ടുന്നതെല്ലാം, വിശുദ്ധ കുർബാന സ്വീകരിക്കുന്ന നമ്മിലൂടെ മറ്റു മനുഷ്യർക്കു കിട്ടണം ഇതാണ് യേശു ആഗ്രഹിക്കുന്നത്. ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ പരിശീലിക്കേണ്ട പുണ്യം: വൃത്തി (Cleanliness). നമ്മൾ ദൈവത്തിന്റെ ആലയങ്ങളാണെന്ന ബോധ്യത്തോടെ ശരീരം തലമുടി മുതൽ നഖം വരെ വൃത്തിയായി സൂക്ഷിക്കുക. ഒപ്പം കിടക്കുന്ന സ്ഥലം, ജോലി ചെയ്യുന്ന ഇടങ്ങൾ, വീട്, പരിസരങ്ങൾ, വാഹനം എന്നിവയെല്ലാം എപ്പോഴും വൃത്തിയായി കൊണ്ടുനടക്കാൻ പരിശീലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം. Cleanliness is next to Godliness. വൃത്തി ദൈവികതയുടെ അടുത്ത് നിൽക്കുന്നതാണ്. നമ്മളും നമുക്ക് ചുറ്റുമുള്ളതും എല്ലാം വൃത്തിയുള്ളതാക്കണം, കാരണം നമ്മൾ ദൈവത്തിന്റെ ആലയങ്ങളാണ്. ശുചിത്വം ദൈവഭക്തിക്കു തുല്യമാണ്. ഒഴിവാക്കേണ്ട പാപം: വൃത്തിഹീനത അഥവാ വൃത്തികേട് (Uncleanliness). നമ്മൾ ആയിരിക്കുന്ന ഇടങ്ങളിലെ വൃത്തികേടുകളും, ശുചിത്വത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും അലങ്കോലമായ അവസ്ഥകളും ഇന്ന് പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ജീവിതത്തിലെ എല്ലാ മേഖലകളിൽ നിന്നും വൃത്തിക്കും,വിശുദ്ധിക്കും, എതിരായുള്ള എല്ലാ പാപങ്ങളും ഒഴിവാക്കുക. ഇന്നത്തെ പ്രാർത്ഥന: "ദൈവമേ, എനിക്ക് വൃത്തിയും വെടിപ്പും അച്ചടക്കവുമുള്ള ഒരു ജീവിതം തരണമേ" എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. ഇന്നത്തെ ടാസ്ക്: ഇന്ന് നിങ്ങളുടെ വീടും താമസിക്കുന്ന സ്ഥലവും ഉപയോഗിക്കുന്ന വസ്തുക്കളും ശ്രദ്ധയോടെ നിരീക്ഷിക്കുക. അവ വൃത്തിയുള്ളതല്ലെങ്കിൽ, അവയെല്ലാം സമയം കണ്ടെത്തി വൃത്തിയാക്കി അടുക്കി വെക്കുക എന്നതാണ് ഇന്നത്തെ ടാസ്ക്. വൃത്തി നമ്മുടെ ആത്മീയതയുടെ ഭാഗമാണ്. Ep-22- Day-21 - 20-8-26- Ente Ormmakkay | Day 21 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
Ranking source
Apple Podcasts rankings via the Mato Topic Intelligence Platform.
Observed September 15, 2026. Cached outside the daily freshness window; the positions keep the date they were taken on.
Apple and Apple Podcasts are trademarks of Apple Inc., registered in the U.S. and other countries.
Pairs with
Bring this source into Mato to read its transferable patterns, then turn them into an original show for your own audience.