Podcast charts
Published by SBS
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
On the charts
Every published chart this podcast appears in, in the snapshot behind this page. Each one links to the chart it came off.
From the feed
The latest episodes published to this podcast’s own RSS feed. Titles and descriptions are the publisher’s.
2026 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്കുള്ള വിസകളിൽ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം സ്റ്റുഡന്റ് വിസകളിലും കുടുംബത്തെ കൊണ്ടുുവരുന്നത് നിർത്തലാക്കുകയും, പഠന ശേഷം പുതിയ കോഴ്സുകളിലേക്ക് മാറുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യും. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഓസ്ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

2026 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയാൻ പുരുഷന്മാർ പലപ്പോഴും മടിക്കാറുണ്ട്. ജോലി, കുടുംബം, ബന്ധങ്ങൾ, കുടിയേറ്റ ജീവിതം, പ്രായമാകൽ തുടങ്ങി പല സാഹചര്യങ്ങളും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഓസ്ട്രേലിയയിൽ കഴിയുന്ന പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, അവ തിരിച്ചറിയേണ്ടത് എങ്ങനെ, എപ്പോൾ സഹായം തേടണം? മെൽബണിലെ ഇന്നർ ഈസ്റ്റേൺ സൈക്കോളജിയിലെ സൈക്കോളജിസ്റ്റ് ഐശ്വര്യ നായർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

#sbsaudiopodcast
2026 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
2026 സെപ്റ്റംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
Australia is a vast and diverse country to explore, but driving in rural and remote areas can involve conditions you may not encounter in cities. Knowing what to expect and how to prepare can help you travel more safely and confidently. - ഓസ്ട്രേലിയൻ 'ഔട്ട് ബാക്ക്' യാത്രകൾ ഏറെ മനോഹരമാണെങ്കിലും നഗരങ്ങളിൽ പരിചിതമല്ലാത്ത നിരവധി സാഹചര്യങ്ങൾ ഉൾനാടൻ പ്രദേശങ്ങളിൽ നേരിടേണ്ടി വരാം. ഓസ്ട്രേലിയയുടെ ഗ്രാമീണ-ഉൾനാടൻ മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

#sbsaudiopodcast
2026 സെപ്റ്റംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
വാടകയും മോർട്ട്ഗേജും അടയ്ക്കാൻ സൂപ്പറാനുവേഷൻ തുകയുടെ ഒരു ഭാഗം അനുവദിക്കണമെന്നാണ് വൺ നേഷന്റെ നിർദേശം. ജീവിതച്ചെലവിലെ സമ്മർദ്ദം നേരിടുന്നവർക്ക് ഈ നയം ഹ്രസ്വകാല ആശ്വാസം നൽകുമെന്നാണ് പാർട്ടിയുടെ വാദം. എന്നാൽ റിട്ടയർമെൻിനെ ഇത് ബാധിക്കുമെന്നാണ് വിമർശനം. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളും, വാർത്തയുടെ വിശദാംശങ്ങളും കേൾക്കാം...

#sbsaudiopodcast
2026 സെപ്റ്റംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനും, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡിൽ കൂടുതൽ നിയന്ത്രണം നൽകാനും ഓസ്ട്രേലിയൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. അൽഗോരിതം നിർദേശിക്കുന്ന വ്യക്തിഗത ഉള്ളടക്കം സ്വീകരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് നിർദേശത്തിന്റെ പ്രധാന ഭാഗം. എന്താണ് സോഷ്യൽ മീഡിയ അൽഗോരിതം എന്നും, പുതിയ മാറ്റങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുമെന്നും വിശദമായി കേൾക്കാം...

#sbsaudiopodcast
എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് 'R U OK?' (Are You OK?) ദിനമായി ആചരിക്കുന്നത്. ജീവിതത്തിൽ മാനസികവും വ്യക്തിപരവുമായ പ്രതിസന്ധികൾ നേരിടുന്ന സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും ചേർത്തണയ്ക്കാനും അവരോട് സൗഹൃദപൂർവം വിശേഷങ്ങൾ ചോദിച്ചറിയാനും ഓസ്ട്രേലിയൻ ജനതയെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ദിനാചരണത്തിന് പിന്നിലെ കഥകേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

#sbsaudiopodcast
2026 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കൾ ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. കുട്ടികളെ മാനസികമായും ശാരീരികമായും പുതിയ സാഹചര്യങ്ങളിലേക്ക് മാറ്റിയെടുക്കുന്നതാകും പലരും നേരിടുന്ന പ്രധാനവെല്ലുവിളി. ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മലയാളി രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണ്.. എങ്ങനെയാണ് അവർ അതിനെ മറികടക്കുന്നത്. അനുഭവങ്ങൾ കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്ന്...

#sbsaudiopodcast
2023-ൽ ഇന്ത്യയിലെ ഉത്തരകാശി തുരങ്ക അപകടത്തിൽ 41 തൊഴിലാളികളെ രക്ഷിക്കാനെത്തിയ, ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ, അർനോൾഡ് ഡിക്സ് നേപ്പാളിലും രക്ഷാപ്രവർത്തനത്തിനുണ്ട്. അദ്ദേഹവുമായി എസ്ബിഎസ് ഹിന്ദി നടത്തിയ അഭിമുഖത്തിൻറെ പ്രസ്ക്ത ഭാഗങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

#sbsaudiopodcast
2026 സെപ്റ്റംബർ ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

#sbsaudiopodcast
ഓസ്ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിബന്ധനകൾക്ക് വിധേയമായി ശമ്പളത്തോടെ ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ സ്വഭാവം, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവയൊക്കെ. നിങ്ങളുടെ കുട്ടിയുടെ ആദ്യ ജോലി സുരക്ഷിതവും സന്തോഷകരവും എന്നും ഓർത്തിരിക്കുന്ന ഒരു അനുഭവമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
2026 സെപ്റ്റംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയൻ ഭവന വില അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയൊരു കറക്ഷനിലൂടെ കടന്നു പോകുകയാണ്. ഡാർവിൻ ഒഴികെയുള്ള തലസ്ഥാന നഗരങ്ങളിലെല്ലാം തളർച്ചയാണ് സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങളും വീട് വിൽക്കാൻ ആഗ്രഹിക്കുന്നവരും വാങ്ങാൻ തയ്യാറെടുക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിലെ റേ വൈറ്റ് യുണൈറ്റഡ് ഗ്രൂപ്പിൽ റിയൽ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുന്ന ജെറോം പാലക്കലോടിയും മെൽബണിലെ ഏരിയ സ്പെഷ്യലിസ്റ്റിൽ റിയൽ എസ്റ്റേറ്റ് ഏജൻറായ ഫിലിപ്പ് ചാക്കോയും നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Ranking source
Apple Podcasts rankings via the Mato Topic Intelligence Platform.
Observed September 21, 2026.
Apple and Apple Podcasts are trademarks of Apple Inc., registered in the U.S. and other countries.
Pairs with
Bring this source into Mato to read its transferable patterns, then turn them into an original show for your own audience.